
ദില്ലി: നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് . നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജൂണ്‍ 18-ാം തീയതി നടത്തിയ പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 9 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച നെറ്റ് പരീക്ഷ എഴുതി എന്നാണ് കണക്ക്.
രണ്ട് ഷിഫ്റ്റുകളില്‍ ആയാണ് പരീക്ഷ നടത്തിയിരുന്നത്.
ക്രമക്കേട് നടന്നുവെന്ന നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് വിഭാഗത്തിന്റെ വിവരപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്.
സംഭവത്തില്‍ സിബിഐ അന്വേഷണത്തിനും നിര്‍ദ്ദേശമുണ്ട്. പരീക്ഷ പിന്നീട് നടത്തുമെന്നാണ് അറിയിപ്പ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




