കുവൈത്തിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിംഗ് ഇനിമുതല്‍ നോര്‍ക്ക വഴി

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഇനി കേരളത്തില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കവഴിയായിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനും നിരവധി ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ഇപ്പോള്‍ ഈ തീരുമാനം.

ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ഗാര്‍ഹിക തൊഴിലാളികളുടെ ആദ്യബാച്ച് വിസ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ കുവൈത്തിലെത്തും. ആദ്യ ബാച്ചിന് ലഭിക്കുന്ന കാര്യങ്ങള്‍ വിലയിരുത്തിയായിരിക്കും അടുത്തഘട്ട റിക്രൂട്ട്‌മെന്റ് നടിപടികള്‍.

ഗാര്‍ഹിക തൊഴിലാളികളെയും നഴ്‌സുമാരെയും ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക ഉള്‍പ്പെടെയുള്ള ആറ് സര്‍ക്കാര്‍ നിയിന്ത്രണത്തിലുള്ള കമ്പനികള്‍ക്കാണ് കുവൈറ്റില്‍ നിന്നും അനുമതി ലഭിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top