വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താം;കുവൈത്ത് എം.പി

കുവൈത്ത് സിറ്റി: രാജ്യത്തു നിന്ന് വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താമെന്നും ഇത് ഭരണഘടനാ ലംഘനമാകില്ലെന്നും പാര്‍ലമെന്റിന്റെ ധനകാര്യ-സാമ്പത്തിക സമിതി അംഗം സാലെ അല്‍ അഷൂര്‍ എം പി. നിലവില്‍ മണി എക്‌സ്‌ചേഞ്ചുകളും പണമിടപാടിന്

കുവൈത്ത് സിറ്റി: രാജ്യത്തു നിന്ന് വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താമെന്നും ഇത് ഭരണഘടനാ ലംഘനമാകില്ലെന്നും പാര്‍ലമെന്റിന്റെ ധനകാര്യ-സാമ്പത്തിക സമിതി അംഗം സാലെ അല്‍ അഷൂര്‍ എം പി. നിലവില്‍ മണി എക്‌സ്‌ചേഞ്ചുകളും പണമിടപാടിന് ഈടാക്കുന്ന ഫീസായും നികുതിയെ കണക്കാക്കിയാല്‍ മതിയെന്ന് അദേഹം പറഞ്ഞു.

എം പി നടത്തിയിട്ടുള്ള പ്രതികരണം നിലവില്‍ സെന്‍ട്രല്‍ ബാങ്കും സാമ്പത്തിക വിദഗ്ധരും ഇക്കാര്യത്തില്‍ നടത്തിയിരിക്കുന്ന നിലപാടിന് വിരുദ്ധമാണ്. നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സമതി പഠനം നടത്തിവരികയാണ്. അതിനിടയില്‍ എംപി നടത്തിയ പ്രഖ്യാപനം ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

നികുതിക്കാര്യത്തില്‍ നാലു നിര്‍ദേശങ്ങളാണ് പ്രധാനമായും സമിതി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു കാര്യം ഉടനെ അംഗീകരിക്കുമെന്ന് സമിതി മേധാവി സാലെ അല്‍ ഖുര്‍ഷിദ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഈ ഇനത്തില്‍ നികുതി ഏര്‍പ്പെടുത്തിയാല്‍ പ്രതിവര്‍ഷം 50 മുതല്‍ 60 ദശലക്ഷം ദിനാര്‍ വരെ സര്‍ക്കാരിന് വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.