Section

malabari-logo-mobile

കുവൈത്തില്‍ ഗതാഗത നിയമ ലംഘനം ആവര്‍ത്തിക്കുന്ന വിദേശികളെ നാടുകടത്തും

HIGHLIGHTS : കുവൈത്ത് സിറ്റി: നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ വിദേശി ഡ്രവൈര്‍മാരെ നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്...

കുവൈത്ത് സിറ്റി: നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ വിദേശി ഡ്രവൈര്‍മാരെ നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ രണ്ടുതവണ ആവര്‍ത്തിച്ചാല്‍ നാടുകടത്താനാണ് നിര്‍ദേശം. ഇതിനുപുറമെ കാല്‍നടയാത്രക്കാര്‍ക്കുള്ള വഴിയില്‍ വാഹനം നിര്‍ത്തിയിടുന്നവരും നാടുകടത്തലിന് വിധേയരാകുമെന്ന് മന്ത്രാലയം പി ആര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹഷാഷ് വ്യക്തമാക്കി. ഇത്തരം കുറ്റങ്ങളില്‍ പിടിക്കപ്പെടുന്നവരുടെ വാഹനം രണ്ടുമാസത്തേക്ക് കണ്ടു കെട്ടാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനും വാഹനം കണ്ടുകെട്ടുന്ന നടപടി നിര്‍ത്തിവെക്കണമെന്ന് ആക്ടിങ് സ്പീക്കര്‍ ഈസ അല്‍ കന്ദരി ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജാറ അല്‍ സബാഹിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഭരണഘടനയുമായി പൊരുത്തപ്പെടുന്നതാണോ എന്ന് പരിശോധിക്കണമെന്നും വാഹനം കണ്ടുകെട്ടുന്ന നടപടിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്നും അദേഹം വ്യക്തമാക്കി.

sameeksha-malabarinews

എന്നാല്‍ രാജ്യത്ത് റോഡപകടങ്ങളില്‍ മരണം സംഭവിക്കുന്ന കേസുകള്‍ അന്വേഷിക്കുന്നതിനായി 12 അംഗ സംഘത്തെ നിയോഗിച്ചു. വഹനാപകടത്തെ തുടര്‍ന്ന് ഉണ്ടാകുന്ന മരണം, ഗുരുതരമായ വൈകല്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷനെയും ചെറിയ അപകടങ്ങള്‍ ട്രാഫിക് വകുപ്പിനെയും ചുമതലപ്പെടുത്തും. ഈ കാര്യങ്ങള്‍ അടുത്തമാസം മുതല്‍ നിലവില്‍ വരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!