Section

malabari-logo-mobile

ബഹറൈനില്‍ വാഹനപരിശോധനയ്ക്ക് അംഗീകൃത ഗാരേജുകള്‍ക്കും കാര്‍ ഡീലര്‍മാര്‍ക്കും അംഗീരം

HIGHLIGHTS : മനാമ: രാജ്യത്ത് അംഗീകൃത ഗാരേജുകള്‍ക്കും കാര്‍ ഡീലര്‍മാര്‍ക്കും വാഹനപരിശോധന പൂര്‍ത്തിയാക്കാനുള്ള അംഗീകാരം നല്‍കുന്നതായി റിപ്പോര്‍ട്ട്. ഗകാഗത വിഭാഗത്...

മനാമ: രാജ്യത്ത് അംഗീകൃത ഗാരേജുകള്‍ക്കും കാര്‍ ഡീലര്‍മാര്‍ക്കും വാഹനപരിശോധന പൂര്‍ത്തിയാക്കാനുള്ള അംഗീകാരം നല്‍കുന്നതായി റിപ്പോര്‍ട്ട്. ഗകാഗത വിഭാഗത്തിന്റെ വര്‍ധിച്ച ജോലി ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരുകാര്യം നടപ്പിലാക്കുന്നത്. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന സതേണ്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ പ്രതിവാര യോഗത്തില്‍ ഏകകണ്ഠമായി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് നടപ്പിലാക്കാനായി ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫക്ക് കൈമാറി.

വാഹന പരിശോധന സ്വകാര്യവത്കരിക്കാന്‍ ഗതാഗത വിഭാഗം പഠനം നടത്തിയിട്ടുണ്ടെന്നും അടുത്ത വര്‍ഷം ഇത് പരീക്ഷണാര്‍ഥം നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ 650,000 ഓളം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണുള്ളത്.ഇതില്‍ പകുതിയെണ്ണമെങ്കിലും റിഫയിലെ ട്രാഫിക് ഡയറക്ടറേറ്റില്‍ വാര്‍ഷിക പരിശോധനയ്ക്ക് വരും. പുതിയ കാറുകല്‍ ബഹ്‌റൈനിലെ നിയമപ്രകാരം പരിശോധന നടത്തേണ്ടതില്ല. എന്നാല്‍ അഞ്ചുവര്‍ഷവും അതിനുമുകളില്‍ പഴക്കവുമുള്ള എല്ലാ വാഹനങ്ങളും എല്ലാ വര്‍ഷവും പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങണം.

sameeksha-malabarinews

വാഹനപരിശോധനയ്ക്കായി ഈ വര്‍ഷം ആദ്യത്തില്‍ മുഹറഖ് ഗവര്‍ണറേറ്റില്‍ പ്രത്യേക കേന്ദ്രം ആരംഭിച്ചിരുന്നു. എന്നാല്‍ ഇവിടെ വെറും 20 ശതമാനം വാഗനങ്ങള്‍ മാത്രമാണ് പരിശോധിക്കാന്‍ പറ്റുന്നതെന്ന് സതേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഹമദ് അല്‍ അന്‍സാരി പറഞ്ഞു. വാഹനപരിശോധനയ്ക്കായി വാഹന ഉടമകള്‍ മൊത്തത്തില്‍ എത്തുന്നത് ഡയറക്ടറേറ്റിലേക്കാണ്. ഇത് ഏറെ ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്. മാസത്തില്‍ ആദ്യവും അവസാനുമാണ് ഉടമകള്‍ പരിശോധനയ്ക്കായ് എത്തുന്നത്. ഇത്തരത്തില്‍ എല്ലാ മാസവും അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ 30,000 ത്തോളം വണ്ടികള്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക എന്നും അദേഹം ചോദിച്ചു. പുതിയതായി നടപ്പിലാക്കുന്ന പദ്ധതി ഗതാഗത ഡയറക്ടറേറ്റിനെ സേവന ദാതാവ് എന്ന നിലയില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അതോറിറ്റിയെന്ന പദവിയിലേക്ക് മാറാന്‍ സഹായിക്കുമെന്നും അല്‍ അന്‍സാരി അഭിപ്രായപ്പെടുകയുണ്ടായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!