Section

malabari-logo-mobile

കുവൈത്തില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം പിടിച്ചുവെക്കും

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകിരിക്കാന്‍ ആഭ്യന്തരമന്ത്രാലയം. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗ...

കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകിരിക്കാന്‍ ആഭ്യന്തരമന്ത്രാലയം. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ രണ്ടുമാസത്തേക്ക് വാഹനം പിടിച്ചുവെക്കും. അതെസമയം സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹമോടിച്ചാലും റോഡരികില്‍ പാര്‍ക്ക് ചെയ്താലും സമാനമായ ശിക്ഷതന്നെ ലഭിക്കും.

നിയമലംഘനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ശൈഖ് ഖാലിദ് അല്‍ ജാറുല്ല വ്യക്തമാക്കി.

sameeksha-malabarinews

ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നവരെയും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നവരുടെയും വാഹനം രണ്ടുമാസം പിടിച്ചുവെക്കുമെന്നും ഉത്തരവില്‍ പറയുന്നു. സ്മാര്‍ട്ട് ക്യാമറകള്‍ വഴിയാണ് വേഗപരിധി ലംഘിക്കുന്നത് കണ്ടെത്തുക. ഗതാഗത നിയമലംഘനങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാനായി സാല്‍മിയയില്‍ പ്രത്യേക ഗതാഗത വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

മാന്യവും സുരക്ഷിതവുമായ ഡ്രൈവിംഗ് സംസ്‌ക്കാരം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ശിക്ഷാനടപടികള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!