പരപ്പനങ്ങാടിയില്‍ റോഡരികിൽ മുള്ളൻപന്നി വാഹനമിടിച്ച് ചത്ത നിലയിൽ

പരപ്പനങ്ങാടി: ചെട്ടിപ്പടി – കോവിലകം റോഡിൽ ഹരിപുരം ക്ഷേത്രത്തിനു സമീപത്ത് മുള്ളൻപന്നിയെ വാഹനമിടിച്ചു ചത്തനിലയിൽ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അരീക്കോട് ഫോറസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിടി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുള്ളൻപന്നിയുടെ ജഡം  അരീക്കോട് വെറ്റിനറി ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയതിന് ശേഷം ഉൾവനത്തിൽ സംസ്കരിച്ചു.

Share news
error: Content is protected !!
Scroll to Top