കോളറ;മുന്‍കരുതലുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം രംഗത്ത്

കുവൈത്ത് സിറ്റി: അയല്‍ നാടുകളില്‍ കോളറ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. കേളറയ്ക്ക് എതിരായ എല്ലാ മുന്‍കരുതല്‍ നടപടികളും ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചുകഴിഞ്ഞതായി പൊതുജനാരോഗ്യവിഭാഗം അസി.അണ്ടര്‍ സെക്രട്ടറി ഡോ.മാജിദ അല്‍ ഖത്താന്‍ വ്യക്തമാക്കി.

രാജ്യത്ത് കോളറ ബാധയുള്ളതായി ലോകാരോഗ്യ സംഘടനയില്‍ നിന്നോ രാജ്യാന്തര ഏജന്‍സികളില്‍ നിന്നോ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

അതെസമയം ആരോഗ്യ സുരക്ഷയുടെ ഭാഗമായി രോഗം സംശയിക്കപ്പെടുന്ന വ്യക്തികളുടെ രക്തം പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top