ബാല്‍ക്കണയില്‍ തുണികള്‍ ഉണക്കാനിട്ടാല്‍ പിഴ ഈടാക്കും;കുവൈത്ത് മുന്‍സിപ്പാലിറ്റി

കുവൈത്ത് സിറ്റി: ഇനി മുതല്‍ നഗരങ്ങളിലുള്ളവര്‍ അവരവരുടെ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് മുന്‍വശത്തെ ബാല്‍ക്കണിയില്‍ തുണികല്‍ ഉണക്കാനിട്ടാല്‍ പണികിട്ടും. ഇത്തരത്തില്‍ തുണികള്‍ ഉക്കാനിട്ടാല്‍ അവരില്‍ നിന്ന് പിഴ ഈടാക്കാനാണ് അദികൃതര്‍ തീരുമാനിച്ചിരിക്കുന്നത് . കുവൈത്ത് മുന്‍സിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ബാധകമാണെന്ന് അധികൃര്‍ അറിയിച്ചിട്ടുണ്ട്.

ഒരു വസ്ത്രത്തിന് മൂന്ന് ദിനാര്‍ കണക്കിലായിരിക്കും പിഴ ഈടാക്കുക. ഇത്തരത്തില്‍ അധികൃതര്‍ നടപടി സ്വീകരിച്ച് തുടങ്ങിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share news
error: Content is protected !!
Scroll to Top