കുവൈത്ത് ബസ് അപകടം;മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്ച ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചു. കായംകുളം കട്ടച്ചിറ പള്ളിക്കല്‍ ചെറുമണ്ണില്‍ രാധാകൃഷ്ണക്കുറുപ്പ്(47), കണ്ണൂര്‍ ശ്രീകണ്ഠപുരം കാവുമ്പായി പുറത്തേല്‍ മാത്യുവിന്റെ മകന്‍ സനീഷ്(34) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത്.

അപകടത്തില്‍ ഏഴ് ഇന്ത്യക്കാരാണ് മരിച്ചത്. ഇവരില്‍ ആറുപേരുടെയും നടപടിക്രമങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു.

Share news
error: Content is protected !!
Scroll to Top