മലപ്പുറം: കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസര്‍ വിപിന്‍ ദാസി (51)നെയാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പുന്നപ്ര വടക്ക് പഞ്ചായത്ത് 11ാം വാര്‍ഡ് പറവൂര്‍ ജങ്ഷന് പടിഞ്ഞാറ് കൊച്ചുചിറ വീട്ടില്‍ പരേതനായ വാസുവിന്റേയും പത്മാവതിയുടെയും മകനാണ്. ആലപ്പുഴ കളക്ട്രേറ്റില്‍ സീനിയര്‍ ക്ലാര്‍ക്കായി ജോലി നോക്കിയിരുന്ന വിപിന്‍ദാസിന് നാല് മാസം മുമ്പാണ് ഉദ്യോഗക്കയറ്റം ലഭിച്ച് കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറായി പോയത്.
എന്‍ജി ഒ യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ബുധനാഴ്ച രാവിലെ ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് മെബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മലപ്പുറം പൊലീസ് സ്ഥലത്ത് എത്തി അ
ഭാര്യ: സൗമ്യ (ക്ലാര്‍ക്ക് – താലൂക്ക് ഓഫീസ് അമ്പലപ്പുഴ). മക്കള്‍: വിവേക്, കെവിന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍).



