Section

malabari-logo-mobile

‘ഏജന്റ് ടീന’ ഇനി മമ്മൂട്ടിക്കൊപ്പം; ഫോട്ടോ വൈറല്‍

HIGHLIGHTS : 'Agent Tina' now with Mammootty; The photo went viral

കമല്‍ഹാസന്‍ നായകനായ ‘വിക്രം’ എന്ന ഹിറ്റ് ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമായിരുന്നു ‘ഏജന്റ് ടീന’. വിക്രം എന്ന ചിത്രം കണ്ടവരാരും ഒരിക്കലും മറക്കില്ല ഏജന്റ് ടീനയേയും ഈ കഥാപാത്രത്തെ അവതരിപ്പിച്ച വാസന്തിയേയും. നായകനായ വിക്രമിന്റെ സംഘത്തിലുള്ള ആളായിരുന്നു ‘ടീന’. ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിലാണ് വാസന്തി അഭിനയിക്കുന്നത്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം വാസന്തിയും അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള വാസന്തിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുന്നത്.

sameeksha-malabarinews

സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

റോഷാക്ക്’ എന്ന ചിത്രമാണ് മമ്മൂട്ടി ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!