Section

malabari-logo-mobile

കുതിരാന്‍ തുരങ്കത്തിനുള്ളില്‍ ഫയര്‍ ആന്‍റ് സേഫ്റ്റിയുടെ ട്രയല്‍ റണ്‍ ഇന്ന്

HIGHLIGHTS : Fire and Safety's trial run will be held today in the tunnel to lean

തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിനുള്ളില്‍ ഫയര്‍ ആന്റ് സേഫ്റ്റിയുടെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. തുരംഗത്തിന്റെ മുകളിലൂടെ പൈപ്പ് ഉപയോഗിച്ച് വെള്ളം ശക്തമായി അടിച്ചാണ് ട്രയല്‍ റണ്‍ നടത്തുക. ഇത് വഴി ബലക്ഷയമോ ചോര്‍ച്ചയോ ഉണ്ടെങ്കില്‍ കണ്ടെത്താനാകും. വൈകുന്നേരം നാല് മണിക്കാണ് ട്രയല്‍ റണ്‍.

ട്രയല്‍ റണ്‍ വിജയകരമായാല്‍ ഫിറ്റ്‌നസ് അംഗീകാരം നല്‍കുമെന്ന് ഫയര്‍ സേഫ്റ്റി കമ്മീഷ്ണര്‍ അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു. തുരങ്കം ആഗസ്റ്റില്‍ തുറന്ന് നല്‍കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും വ്യക്തമാക്കി.

sameeksha-malabarinews

നിലവിലെ സാഹചര്യത്തില്‍ തടസ്സങ്ങളില്ലാതെ നിര്‍മാണം മുന്നോട്ടു പോകുകയാണെന്നും ആഗസ്റ്റ് ഒന്നിന് തന്നെ തുരംഗ പാത തുറന്നു കൊടുക്കാന്‍ കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കുതിരാന്‍ സന്ദര്‍ശനത്തിന് ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകന യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!