കുഞ്ഞിരാമന്‍ വൈദ്യര്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

കുഞ്ഞിരാമന്‍ വൈദ്യര്‍ എന്‍ഡോവ്‌മെന്റ് ജേതാക്കളായ കീര്‍ത്തി എം, രശ്മി മുരളീധരന്‍ എന്നിവര്‍ ഇ.കെ. ഭരത് ഭൂഷണ്‍ ഐ.എ.എസ്, വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം.

തേഞ്ഞിപ്പാലം : പഞ്ചവത്സര ബി.ബി.എ, എല്‍.എല്‍.ബി പരീക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്കായി ഇ.കെ. ഭരത് ഭൂഷണ്‍ ഐ.എ.എസ്. പിതാവായ കുഞ്ഞിരാമന്‍ വൈദ്യരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു.

2018-19 അദ്ധ്യയന വര്‍ഷത്തില്‍ രാമനാട്ടുകര ഭവന്‍സ് പള്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കീര്‍ത്തി എം, 2019-20 അദ്ധ്യയന വര്‍ഷത്തില്‍ വര്‍ഷത്തില്‍ തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലെ രശ്മി മുരളീധരന്‍ എന്നിവരാണ് ഗോള്‍ഡ് മെഡലിന് അര്‍ഹരായത്.

വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. ഇ.കെ. ഭരത് ഭൂഷണ്‍ ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി. ബാബു, വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. ജിഷ സി.കെ. എന്നിവര്‍ സംസാരിച്ചു. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് നന്ദിയും പറഞ്ഞു. ജേതാക്കള്‍ക്ക് ഇ.കെ. ഭരത് ഭൂഷണ്‍ 10000 രൂപ വീതം ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

Share news
error: Content is protected !!
Scroll to Top