തയ്യില്‍ കുഞ്ഞാലന്‍കുട്ടി (85) നിര്യാതനായി

തിരൂരങ്ങാടി: തിരൂരങ്ങാടി പഞ്ചായത്ത് ബോര്‍ഡ് മുന്‍ മെമ്പറും കക്കാട് ടൗണ്‍ മുസ്ലിം ലീഗ് പ്രസിഡന്റുമായ തയ്യില്‍ കുഞ്ഞാലന്‍കുട്ടി (85) നിര്യാതനായി. കക്കാട് ശാഖ കെ എന്‍ എം പ്രസിഡന്റ്,തിരൂരങ്ങാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജോ. സെക്രട്ടറി, ഡിവിഷന്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ്, പഞ്ചായത്ത് എസ് ടി യു ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഇന്ന് ളുഹര്‍ നമസ്‌കാരത്തിന് തൊട്ടടുത്ത പള്ളിയില്‍ ബാങ്ക് വിളിക്കാന്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ഭാര്യ:ആയമ. മക്കള്‍:ആരിഫ, ഫൗസിയ, സുല്‍ഫത്ത്, മരുമക്കള്‍:മൊയ്തീന്‍ കുട്ടി,ഷംസുദ്ദീന്‍,സിറാജ്.
ഖബറടക്കം നാളെ (വെള്ളി) കാലത്ത് 9 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news
error: Content is protected !!
Scroll to Top