കോടികള്‍ സ്വന്തമാക്കി കുടുംബശ്രീ;ഓണം വിപണിയിലൂടെ നേടിയത് 3.90 കോടി രൂപ

മലപ്പുറം: ഓണം വിപണിയിലൂടെ ഇത്തവണ കുടുംബശ്രീ നേടിയത് 3.90 കോടി രൂപ. ജില്ലാതല ഓണച്ചന്തയില്‍ നിന്നും, സിഡിഎസ് ഓണച്ചന്തകളില്‍ നിന്നും 3.18 കോടി രൂപയും, ജില്ലാതല ഭക്ഷ്യമേളയില്‍ നിന്നും 6.50 ലക്ഷം രൂപ, കൂടാതെ ജില്ലയിലെ 15 ബ്ലോക്കുകളില്‍ നിന്നും തിരഞ്ഞെടുത്ത 30 കഫെ കാറ്ററിംഗ് യൂണിറ്റുകള്‍ വിപണനം ചെയ്ത 5650 ഓണസദ്യകള്‍ വഴി ഒന്‍പതു ലക്ഷം രൂപ, സിഡിഎസുകള്‍ വഴി വിപണനം ചെയ്ത 9000 ഓണകിറ്റുകള്‍ വഴി 42 ലക്ഷം രൂപ, ഓണ്‍ലൈനായി വിപണനം ചെയ്ത 430 ഓണ കിറ്റുകള്‍ വഴി 3.60 ലക്ഷം രൂപ, പൂകൃഷിയിലൂടെ 13.19 ലക്ഷം രൂപ എന്നിങ്ങനെയാണ് കുടുംബശ്രീ 3.90 കോടി രൂപ നേടിയത്.

ഓണ സമയത്ത് ജില്ലയിലെ 111 സി ഡി എസുകളിലായി തുടക്കം കുറിച്ച 182 ഓണച്ചന്തകള്‍, വള്ളിക്കുന്നില്‍ സംഘടിപ്പിച്ച ജില്ലാതല ഓണച്ചന്ത, ഭക്ഷ്യമേള, പോക്കറ്റ് മാര്‍ക്ക് ആപ്പിലൂടെ ഓണ്‍ലൈനായും ഓഫ്ലൈന്‍ ആയും വിപണനം ചെയ്ത ഓണക്കിറ്റ്, കുടുംബശ്രീ സംരംഭകര്‍ ഓര്‍ഡറുകള്‍ക്കനുസരിച്ച് തയ്യാറാക്കി വിപണനം ചെയ്ത ഓണസദ്യ, കാര്‍ഷിക മേഖലയില്‍ 77 സിഡിഎസുകളിലായി 99.9 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി എന്നിവ വലിയ വിജയമായി മാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top