ഗത്യന്തരമില്ലാതെയാണ് കെ.ടി ജലീല്‍ രാജിവെച്ചതെന്ന് പി കെ ഫിറോസ്

കൊച്ചി: ഗത്യന്തരമില്ലാതെയാണ് കെ.ടി ജലീല്‍ രാജിവെക്കാന്‍ തയ്യാറായതെന്ന് പി കെ ഫിറോസ്. കോടതിയില്‍ വാദം ആരംഭിച്ചപ്പോള്‍ തന്നെ അവിടെ ഹാജരായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മറ്റും പി എമാരും വാദം എതിരാകുമെന്ന് മന്ത്രിയെ വിളിച്ച് അറിയിച്ചപ്പോഴാണ് രാജിവെക്കാന്‍ തയ്യാറായതെന്ന് പി കെ ഫിറോസ് പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്റ്റേ ലഭിക്കില്ലെന്നുറപ്പായ ഘട്ടത്തില്‍ രാജിവെച്ചപ്പോള്‍ അപ്പോഴും നുണപറയാനാണ് മന്ത്രി ശ്രമിച്ചത്. മുന്‍കാലങ്ങളിലെല്ലാം ഒരുപാട് തവണ നുണ പറഞ്ഞ മന്ത്രി രാജിവെക്കുമ്പോഴെങ്കിലും സത്യസന്ധത പാലിക്കുമെന്നാണ് കേരളീയ പൊതുസമൂഹം വിശ്വസിച്ചതെന്നും മന്ത്രിയുടെ സ്വജനപക്ഷപാതത്തിനും അധികാരദുര്‍വിനിയോഗത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും കൂട്ടുനിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഫിറോസ് ആരോപിച്ചു.

അതെസമയം കെടി ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാത്തതിനാലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാന്യതയുണ്ടായിരുന്നെങ്കില്‍ നേരത്തെ രാജിവെക്കണമായിരുന്നെന്നും മുഖ്യമന്ത്രിയും ധാര്‍മ്മികത കാണിക്കണമെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •