തിരുവനന്തപുരം: ജീവിതത്തില്‍ ഒരു നയാ പൈസയും തിരിമറി നടത്തിയിട്ടില്ലാത്ത പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് അയച്ച നോട്ടീസ് ഇ ഡി പിന്‍വലിക്കണമെന്ന് കെ ടി ജലീല്‍ എംഎല്‍എ. ഇ ഡി നോട്ടീസ് അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്കെതിരെയാണെന്നും കെ ടി ജലീല്‍ പറഞ്ഞു. നിയമസഭാ യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കെടി ജലീല്‍ ഇക്കാര്യം പറഞ്ഞത്.
ഹൈദരലി തങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന കുഞ്ഞാലിക്കുട്ടി മിസ്ലിംലീഗിനെയും സമുദായത്തെയും നാല് വെള്ളിക്കാശിന് വിറ്റുതുലക്കുമെന്നും ജലീല്‍ പറഞ്ഞു. കെഎംസിസി വഴിയും കുഞ്ഞാലിക്കുട്ടി പണം തട്ടിക്കുന്നുവെന്നും ആത്മാര്‍ത്ഥമായി മുസ്ലിംലീഗിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഇത് വലിയ വേദനയാണെന്നും അദേഹം പറഞ്ഞു. ഇഡി തങ്ങള്‍ക്കെതിരെ നല്‍കിയ നോട്ടീസ് പിന്‍വലിക്കണം എന്നത് താന്‍ നടത്തുന്ന അഭ്യര്‍ത്ഥന മാത്രം. എല്ലാ ഉത്തരവാദിത്തങ്ങളും കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.




