ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ ഡിഗ്രി പ്രവേശനം

ഐ.എച്ച്.ആര്‍.ഡി കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ജില്ലയിലെ മലപ്പുറം, വട്ടംകുളം, വാഴക്കാട്, മുതുവല്ലൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  അപ്ലൈഡ് സയന്‍സ് കോളജുകളിലെ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയന വര്‍ഷത്തില്‍ കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.

ഓരോ കോളജിലേക്കും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.ടി 150/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in ലഭിക്കും. ഫോണ്‍: മലപ്പുറം (04832959175, 8547005043), വട്ടംകുളം(04942689655,8547006802), വാഴക്കാട് (04832728070, 8547005055), മുതുവല്ലൂര്‍(04832963218, 8547005070),

Share news
error: Content is protected !!
Scroll to Top