കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവം നിര്‍ത്തിവച്ചു

HIGHLIGHTS : KSU-SFI clash; Calicut University Kalolsavam cancelled

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ കലോത്സവം തടസപ്പെട്ടു. മാള ഹോളി ഗ്രേസ് കോളേജിലാണ് ഇത്തവണ ഡി സോണ്‍ അരങ്ങേറുന്നത്.

കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നു എസ്എഫ്‌ഐ ആരോപിച്ചു. എസ്എഫ്‌ഐയാണ് ആക്രമിച്ചതെന്നു കെഎസ്‌യുവും ആരോപിച്ചു.

sameeksha-malabarinews

സംഭവത്തില്‍ 20 ഓളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സ്‌കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘര്‍ഷം. പൊലീസെത്തി ലാത്തി വീശിയതോടെയാണ് സംഘര്‍ഷം ഒഴിവായത്. സംഘര്‍ഷത്തെ തുടര്‍ന്നു കലോത്സവം നിര്‍ത്തി വച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!