സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം;നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിലും ലാത്തിവിശലും നടത്തി.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ സമരവേദിയില്‍ നിന്നും പോയതിനു ശേഷമായിരുന്നു കെഎസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി എത്തിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. സെക്രട്ടറിയേറ്റിലേക്ക് കയറാന്‍ ശ്രമിച്ച കെഎസ് യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.

പോലീസുകാര്‍ക്ക്‌നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്കും കെഎസ് യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top