കെ.എസ്.ടി.യു നില്‍പു സമരം നടത്തി

KSTU staged a stand-off

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.യു പരപ്പനങ്ങാടി ഉപജില്ലാ കമ്മറ്റി സംഘടിപ്പിച്ച നില്‍പു സമരം എസ്. ടി. യു സംസ്ഥാന സെക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍ ഉല്‍ഘാടനം ചെയ്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയന ഉത്തരവ് ലഭിച്ച മുഴുവന്‍ അധ്യാപകര്‍ക്കും നിയമനം നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനത്തിലെ അപാകതകള്‍ പരിഹരിക്കുക, അധ്യാപകരെ മറ്റുഡ്യൂട്ടി കളില്‍ നിന്ന് ഒഴിവാക്കുക മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരത്തില്‍ കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.ഹുസ്സൈന്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി എം.വി.ഹസ്സന്‍കോയ അധ്യക്ഷത വഹിച്ചു. ഇ.ഒ.ഫൈസല്‍, അബ്ദുല്‍ ജലീല്‍.വി, സി.മുഹമ്മദ് മുനീര്‍, മുഹമ്മദ് ഷരീഫ് പി എന്നിവര്‍ സംസാരിച്ചു

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •