Section

malabari-logo-mobile

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം; യോഗം വിളിച്ച് മുഖ്യമന്ത്രി

HIGHLIGHTS : KSRTC pay revision; The CM called a meeting

തിരുവനന്തപുരം: കെഎസ്ആര്‍ടി സി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ചയാണ് യോഗം ചേരുക. ധന-ഗതാഗത വകുപ്പ്മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.

കെഎസ്ആര്‍ടി സി ശമ്പള പരിഷ്‌കരണം വൈകുന്നത്തില്‍ പ്രതിഷേധിച്ച് അടുത്തമാസം അഞ്ചാം തീയതി കെഎസ്ആര്‍ടി സി ജീവനക്കാരും പ്രതിപക്ഷ സഘടനകളും ചേര്‍ന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. അതിനിടെ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നാളെ മാനേജ്മെന്റ് തൊഴിലാളി സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ തരത്തില്‍ അമര്‍ഷവും പ്രതിഷേധവും ഉയര്‍ന്ന് വന്നിരുന്നു. നേരത്ത ശമ്പള പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട മന്ത്രിതല ചര്‍ച്ചകള്‍ അവസാനിച്ചിരുന്നു.

sameeksha-malabarinews

അതേസമയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ശമ്പള പരിഷ്‌കരണം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ധനവകുപ്പും ഗതാഗതവകുപ്പും വിഷയത്തില്‍ സംയുക്തമായി ഇടപെട്ട് മാനേജ്മെന്റ് തൊഴിലാളി ചര്‍ച്ചകള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുക എന്നതാകും സര്‍ക്കാരിന്റെ ലക്ഷ്യം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!