കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; 2 മരണം;നിരവധിപേര്‍ക്ക് പരിക്ക്

കോഴിക്കോട്:തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു.2 മരണം.മരിച്ചത് രണ്ടുപേരും സ്ത്രീകളാണ്‌
.അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മുക്കം ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആനക്കാമ്പൊയില്‍ നിന്ന് തിരുവമ്പാടിയിലേക്ക് വരികയായിരുന്ന ബസ് പുല്ലൂരാമ്പാറയില്‍ വെച്ച് കാളിയംപുഴയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് അപകടം. നിന്ത്രണംവിട്ടാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ബസ്സിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തിയതായാണ് വിവരം. ആരെങ്കിലും ബസ്സിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ബസ് കലുങ്കിലിടിച്ച് പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബസ്സില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം.അപകടം നടന്നയുടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. രണ്ട് ക്രൈയിനുകള്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top