തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം; 43 പേര്‍ക്ക് പരിക്ക്

HIGHLIGHTS : KSRTC bus overturned in Thalapara accident

തിരൂരങ്ങാടി: ദേശീയപാത തലപ്പാറയില്‍ കെ എസ് ആര്‍ ടി സി ബസ് വയലിലേക്ക് മറിഞ്ഞ് 43 പേര്‍ക്ക് പരിക്ക്. 5 പേരെ വിദഗ്ധ ചികിത്സയ്ക്കാ യി റഫര്‍ ചെയ്തു. കോഴിക്കോട് തൊട്ടില്‍ പാലത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ് ആണ് അപകടത്തില്‍ പെട്ടത്.

ഇന്നലെ രാത്രി 10.50 നാണ് അപകടം. തലപ്പാറ സ്റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം അല്‍പ ദൂരം മുന്നോട്ട് പോയപ്പോഴാണ് അപകടം. ബസ്സിനടിയില്‍ നിന്ന് എന്തോ ശബ്ദം കേള്‍ക്കുകയും പിന്നീട് നിയന്ത്രണം വിടുകയുമായിരുന്നു എന്നു ഡ്രൈവര്‍ സുള്‍ഫിക്കര്‍ പറഞ്ഞു. സര്‍വീസ് റോഡില്‍ നിന്ന് ബസ് വലത് വശത്തെ വയലിലേക്കാണ് തല കീഴായി മറിഞ്ഞത്. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

sameeksha-malabarinews

പരിക്കേറ്റവരെ നാട്ടുകാര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. 3 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാളെ കോട്ടക്കല്‍ സ്വകാര്യസ്പത്രിയിലും പ്രവേശിപ്പിച്ചു. ബസില്‍ 56 യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവര്‍ സ്ത്രീകളും വിദ്യാര്‍ഥികളും ആണ് കൂടുതല്‍. രാത്രി നാട്ടുകാരുടെ നേതൃത്വത്തില്‍ ബസ് ഉയര്‍ത്തി ബസ്സിനടിയില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിച്ചിരുന്നു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!