കോഴിക്കോട്: പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസ് മില്‍മ ലോറിയിലിടിച്ച് അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.സരിത(30),സംഗീത(35),ബാലകൃഷ്ണന്‍(60), സിന്ധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരതരമല്ലെന്നാണ് വിവരം.
ഇന്ന് രാവിലെ 9.30 ഓടെ കല്ലോട് ബസ്‌റ്റോപ്പിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. തൊട്ടില്‍പ്പാലത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. അതേ ദിശയില്‍ പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മില്‍മ പാല്‍ ഇറക്കി വരികയായിരുന്നു ലോറി.




