HIGHLIGHTS : KSRTC bus falls into deep gorge; one dead
എറണാകുളം: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരു പെണ്‍കുട്ടി മരിച്ചു. പതിനൊന്ന് മണിയോടുകൂടിയായിരുന്നു എറണാകുളത്തേക്ക് പോകവേ നേര്യമംഗലം മണിയാമ്പാറയില്‍ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുന്നത്. മറിഞ്ഞ ബസിനടിയില്‍ പെണ്‍കുട്ടി കുടുങ്ങിപോവുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പെണ്‍കുട്ടിയെ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയ ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.
ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ പരുക്കേറ്റവരെ കോതമംഗലം മാര്‍ ബസോലിയസ് ആശുപത്രിയിലും കോതമംഗലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു