എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കുറ്റിപ്പുറം: ചൂണ്ടൽ സംസ്ഥാന പാതയിൽ എടപ്പാൾ മേൽപാലത്തിന് മുകളിൽ വെച്ച് കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം .ഇന്ന്പുലർച്ചെ 4.15 ഓടെയാണ് അപകടം. അപകടത്തിൽ പിക്കപ്പിലുണ്ടായിരുന്ന ആളാണ് മരണപ്പെട്ടത്.

ബസ്സിലെ യാത്രക്കാരായ നിരവധി പേർക്ക് പരിക്കുണ്ട്. ഇവരെയെല്ലാം എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിക്കപ്പ് വാനില്‍ കുടുങ്ങിയ രാജേന്ദ്രനെ ഫയര്‍ഫോഴ്സ് എത്തി രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ചാണ് രാജേന്ദ്രനെ പുറത്തെടുത്തത്.

ഇന്ന് പുലര്‍ച്ചെ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. തൃശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. എടപ്പാള്‍ മേല്‍പ്പാലത്തില്‍ വച്ച് എതിര്‍ദിശയില്‍ നിന്ന് വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top