കാസര്‍കോട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടില്‍ നിന്നും 2000 ത്തിന്റെ നിരോധിത നോട്ടുകള്‍ പിടികൂടി പൊലീസ്. ഏഴ് കോടി രൂപയാണ് പിടിച്ചത്. അബ്ദുല്‍ റസാഖ് എന്നയാള്‍ വാടകയ്ക്ക് എടുത്ത വീടാണിത്. രണ്ട് ദിവസമായി ഇയാള്‍ നാട്ടിലില്ല എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാള്‍ അടുത്ത കാലത്താണ് അമ്പലത്തറയില്‍ താമസത്തിനെത്തിയത്. അതിനാല്‍ പ്രദേശവാസികള്‍ക്ക് കൂടുതല്‍ വിവരങ്ങളറിയില്ല.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അമ്പലത്തറ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കര്‍ണാടക സ്വദേശിയാണ് ഇതിന് പിന്നിലെ പ്രധാനിയെന്നാണ് പൊലീസ് നിഗമനം.
ചാക്കിലാക്കിയ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. ഈ നോട്ടുകള്‍ എന്തിനാണ് ഉപയോഗിക്കുന്നത് എന്നത് അടക്കമുള്ള അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




