കെ.ആര്‍.ടി.സി ബസ്സിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

ചേലേമ്പ്ര: ദേശീയപാത ചേലേമ്പ്ര ഇടിമുഴിക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഫറോക്ക് ചുങ്കം കള്ളിത്തൊടി പാറശ്ശേരിക്കുഴി അബുവിന്റെ മകന്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചേലേമ്പ്ര: ദേശീയപാത ചേലേമ്പ്ര ഇടിമുഴിക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഫറോക്ക് ചുങ്കം കള്ളിത്തൊടി പാറശ്ശേരിക്കുഴി അബുവിന്റെ മകന്‍ നൗഷീര്‍ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ കോട്ടക്കലിലേക്ക് സുഹൃത്തിനൊപ്പം പോകവെയാണ് അപകടം. ബൈക്കിന്റെ പിന്‍സീറ്റിലായിരുന്നു നൗഷിര്‍. ബസിനടിയിലേക്ക് തെറിച്ച് വീണ നൗഷിറിന്റെ ദേഹത്തിലൂടെ ബസിന്റെ ചക്രംന്‍കയറിയിറങ്ങുകയായിരുന്നു.കോഴിക്കോട് നിന്നും എറണാംകുളത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയിലെത്തിയ ബസ് ബൈക്കിനെ മറികടക്കവേ ബസിന്റെ പിന്‍ഭാഗം ബൈക്കില്‍ തട്ടിയാണ് അപകടം.

ബൈക്കോടിച്ച സുഹൃത്ത് ചുങ്കം സ്വദേശി അബ്ദുല്‍ ഖാദര്‍ റോഡരികിലേക്ക് വീണതിനാല്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസ് തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: പര്‍വ്വീന ഷെറിന്‍. ഏക മകന്‍ ദാനിയല്‍ ദര്‍വ്വീഷ്. മാതാവ്: നജ്മു. സഹോദരങ്ങള്‍: നാസര്‍, നജാദ്, നിയാസ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •