കേരളത്തിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കംചെറുക്കുക, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കേന്ദ്ര വിഹിതം അനുവദിക്കുക, കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്രം നീക്കം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കെ എസ് കെ ടി യു തിരൂരങ്ങാടി ഏരിയ കമ്മിറ്റി ചെമ്മാട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
കെ എസ് കെ ടി യു സംസ്ഥാന ജോയിന്‍ സെക്രട്ടറി വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ഇ.നരേന്ദ്രദേവ് അധ്യക്ഷത വഹിച്ചു. എം ശോഭന, വി പി വിശ്വന്‍, സി ഇബ്രാഹിംക്കുട്ടി, എം പി ഇസ്മായില്‍, വി ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




