മലപ്പുറം : കെഎസ്എഫ്ഇയിലെ വളാഞ്ചേരി ശാഖയില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് ഒരു കോടിരൂപ തട്ടിയെടുത്ത പരാതിയില്‍ ഒരാള്‍ കസ്റ്റഡിയിലായി.ശാഖയിലെ ഗോള്‍ഡ് അപ്രൈസര്‍ മലപ്പുറം കൊളത്തൂര്‍ സ്വദേശി രാജനെയാണ് വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്.മറ്റ് 5 പ്രതിള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതം.221 പവന്‍ മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയിലധികം രൂപ തട്ടിയെന്നായിരുന്നു ശാഖാ മാനേജരുടെ പരാതി.
7 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് കണ്ടെത്തല്‍.കെഎസ്എഫ്ഇ യിലെ ഓഡിറ്റ്
വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തിയത്.
പ്രതികള്‍ സമാനമായ രീതിയില്‍ പല തവണ തട്ടിപ്പ് നടത്തിയെന്നാണ് പോലീസിന്റെ നിഗമനം.കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും



