കോഴിക്കോട് ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബത്തിന്റെ പരാതി

HIGHLIGHTS : Kozhikode unborn child and mother died; The family complained that the treatment was bad

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശുവും പിന്നാലെ അമ്മയും മരിച്ചത്. ചികിത്സാപ്പിഴവ് മൂലമെന്ന് പരാതി. എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റ ഭാര്യ അശ്വതിയും ഗര്‍ഭസ്ഥ കുഞ്ഞും ആണ് മരിച്ചത്. ഉള്ളേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ വ്യാഴാഴ്ച പുലര്‍ച്ചെ ഗര്‍ഭസ്ഥ ശിശു മരിച്ചതായി ആശുപത്രി അറിയിച്ചു.

ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ ഇന്നലെ വൈകുന്നേരാണ് അശ്വതി മരിച്ചത്. കുഞ്ഞിന്റെയും അമ്മയുടെയും ജീവന്‍ നഷ്ടപ്പെടാന്‍ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥ എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവര്‍ അത്തോളി പൊലീസില്‍ പരാതിയും നല്‍കി.

sameeksha-malabarinews

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരണ കാരണം ചികില്‍സാ പിഴവില്ലെന്ന് അത്തോളി സ്വകാര്യ മെഡിക്കല്‍ കോളേജ് വ്യക്തമാക്കി. അമ്മയ്ക്ക് ബിപി അനിയന്ത്രിതമായി കൂടിയത് പ്രശ്‌നങ്ങളുണ്ടാക്കി. രണ്ടു ദിവസം ബിപി നിയന്ത്രിക്കാന്‍ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. തുടര്‍ന്ന് രക്തസ്രാവം ഉണ്ടായപ്പോള്‍ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയിരുന്നെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!