കോഴിക്കോട്: കോഴിക്കോട് സെന്റ്ഓഫ് ആഘോഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ അതിരുകടന്ന ആഘോഷപ്രകടനം. മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് ഗൗണ്ടിലാണ് പ്ലസ്ടുവിദ്യാര്‍ത്ഥികളുടെ അതിരുവിട്ട ആഘോഷം നടന്നത്. ഗ്രൗണ്ടില്‍ കാറുകളിലും ബൈക്കുകളിലും അമതി വേഗതയിലെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തുന്നതിനിടെ ഒരുകാര്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ ഇതോടെ തെറിച്ചുവീണു.
സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് കാറുകളും ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് വാഹനം ഓടിച്ചിരിക്കുന്നതെന്നാണ് പ്രാഥമികവിവരം.
സംഭവത്തില്‍ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




