കോഴിക്കോട്: ചേവായൂരിനടുത്ത് തടമ്പാട്ട്താഴത്ത് സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂലക്കണ്ടി ശ്രീജ, പുഷ്പ എന്നിവരാണ് വാടകവീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരിമാര്‍ മരിച്ച വിവരം ബന്ധുക്കളെ വിളിച്ചറിയിച്ച ഇവരുടെ സഹോദരനെ കാണാനില്ല. ഇയാള്‍ രാവിലെ സുഹൃത്തിനെ ഫോണില്‍ വിളിച്ചും വിവരം പറഞ്ഞിരുന്നു. ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
സോഹദരനെ കണ്ടെത്താനായി ബന്ധുക്കളും സുഹൃത്തുകളും ശ്രമിച്ചെങ്കിലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



