കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞു

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ വലിയ രീതിയില്‍ കടല്‍ ഉള്‍വലിഞ്ഞു. പെട്ടന്നുണ്ടായ പ്രതിഭാസം സന്ദര്‍ശകരെ പരിഭ്രാന്തിയിലാക്കിയെങ്കിലും തിരകളില്ലാതെ നിശ്ചലമായ കടല്‍ കാണാന്‍ നിരവധിപ്പേരാണ് ഇവിടേക്ക് എത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടല്‍ അല്‍പം ഉള്‍വലിഞ്ഞ സ്ഥിതിയാണ് ഇവിടെ അനുഭവപ്പെടുന്നതെന്നാണ് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. എന്നാല്‍ പെട്ടന്ന് തന്നെ കടല്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചെത്താറുമുണ്ട്. എന്നാല്‍  ദീര്‍ഘ നേരത്തേക്ക് വലിയ രീതിയില്‍ കടല്‍ ഉള്‍വലിയുന്ന രീതിയല്ല കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.

കള്ളക്കടല്‍ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് സൂചന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top