കോഴിക്കോട്: മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്‍വശം റോഡില്‍ വെച്ച് ജീപ്പിന് നേരെ പൊട്രോള്‍ ബോംബെറിഞ്ഞ കേസുള്‍പ്പെട്ട സംഘം പോലീസ് പിടിയിലായി. മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നുകേസുകളിലുള്‍പ്പെട്ട ഇരുഭാഗങ്ങളിലായി പതിമൂന്ന് പേരെ DCP കെ ഇ ബൈജുIPS ന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ACP സിദ്ധീഖ് എഎം ന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവും സംഘവും ചേര്‍ന്ന് പിടി കൂടിയത്.
പൂവാട്ട്പറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീര്‍ എന്ന പോക്‌സോ ബഷീര്‍(42),ഷഹബാസ് അഷ്‌റഫ്(25),പൂവാട്ട് പറമ്പ് കേളന്‍പറമ്പ് അസ്‌കര്‍(35),ചെറൂപ്പ കോടഞ്ചേരി വീട്ടില്‍ ഫവാസ്(24),പെരിയങ്ങാട്തടായില്‍ വീട്ടില്‍ അബ്ദുല്‍റാസിഖ്(40),പൂവാട്ടുപറമ്പ് പുറായില്‍ ഹൗസില്‍ ഷാഹുല്‍ഹമീദ്(20),കുറ്റിക്കാട്ടൂര്‍ മേലേഅരയങ്കോട് മുനീര്‍(42) തീര്‍ത്തക്കുന്ന് അരുണ്‍(25)പൂവാട്ട്പറമ്പ് കളരിപുറായില്‍ അര്‍ഷാദ്(25),പെരുമണ്ണ പനച്ചിങ്ങല്‍ റോഡ് മുഹമ്മദ്അജ്‌നാസ്(23),തറോല്‍പുളിക്കല്‍താഴം യാസര്‍അറാഫത്ത്(28),എന്നിവരാണ് പിടിയിലായത്.പരിക്കേറ്റ അര്‍ജുന്‍’ എന്ന പ്രതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പൂവാട്ടുപറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധിയാര്‍ജിച്ച ‘ബി’കമ്പനി സംഘാംഗങ്ങളാണ് പിടിയിലായവരില്‍ ഭൂരിഭാഗവും.ഇതിന്റെ തലവന്‍ ബഷീര്‍ എന്ന പോക്‌സോ ബഷീറിനൊപ്പം മുന്‍പ് പ്രതിയായിരുന്ന അജ്മല്‍ എന്നയാള്‍ കേസില്‍ ഹാജരാവാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പൂവാട്ടുപറമ്പില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഇരുവിഭാഗങ്ങളും നടുറോഡില്‍ വെച്ച് ചേരിതിരിഞ്ഞ് മാരകായുധങ്ങളുമായി ഏറ്റുമുട്ടിയത്.തുടര്‍ന്ന് പരിക്കേറ്റവരെയും കൊണ്ട് മെഡിക്കല്‍കോളേജില്‍ എത്തിയ പോക്‌സോ ബഷീറിന്റെ സംഘത്തിന് പിന്‍തുടര്‍ന്നെത്തിയ എതിര്‍സംഘം കാഷ്വാലിറ്റിക്ക് മുന്‍വശം വെച്ച് പുലര്‍ച്ചെ രണ്ടര മണിക് വണ്ടിയില്‍ നിന്ന് ഊറ്റിയ പെട്രോള്‍ നിറച്ച ബിയര്‍കുപ്പി എറിഞ്ഞത്.വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ തലനാരിഴക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ചേവായൂര്‍ സ്റ്റേഷന്‍ പരിധിയില്‍ സി പിഎം പ്രവര്‍ത്തകന്റെ വീട്ടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ പ്രതിയാണ് അരുണ്‍.ഭൂരിഭാഗം പ്രതികളും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതികളാണ്.പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് പ്രതികളെ വളരെ പെട്ടെന്ന് പിടി കൂടാന്‍ സാധിച്ചത്.
ബഷീറിന് കുന്ദമംഗലം ,മെഡിക്കല്‍ കോളേജ്,മാവൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ പോക്‌സോ,അടിപിടി കേസുകള്‍ അടക്കം നിരവധി കേസുകളുണ്ട്.
അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ഗ്രൂപ്പ് സബ്ബ്ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ് SCPOമാരായ ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, രാകേഷ് ചൈതന്യം,മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ Sl മാരായ രാധാകൃഷ്ണന്‍,പ്രദീപ് കെ,മനോജ്കുമാര്‍,ബാബു,ASlബൈജു,SCPOശ്രീകാന്ത്,CPOമാരായ ശരണ്‍,പ്രജീഷ്,ദിവാകരന്‍ എന്നിവരാണുള്ളത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



