
കോഴിക്കോട് : കോഴിക്കോട് കോഴിഫാമിലുണ്ടായ തീപിടിത്തത്തില്‍ നാലായിരത്തിലധികം കോഴികള്‍ ചത്തു. കൂടരഞ്ഞി വഴിക്കടവിലുള്ള ഫാമിനാണ് തീപിടിച്ചത്. മംഗരയില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഫാമാണ്. ഫാം മുഴുവനായും കത്തിനശിച്ചു.
2 മാസം പ്രായമായ കോഴികളാണ് ചത്തത്.
മുക്കത്ത് നിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




