കോഴിക്കോട്: പൊലീസ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് എസ്.ഐ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ കെ. ജിതിന്‍ വാസ് (32), സിവില്‍ പൊലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍ (52) , അനുരൂപ് (37), ദില്‍ ഷാദ് (37) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യം പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന
പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ 11.30 നാണ് അപകടം ഉണ്ടായത്.
കായണ്ണ മൊട്ടന്തറ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ റോഡില്‍ നിന്നും മൊട്ടന്തറ അങ്ങാടിയിലേക്കുള്ള ഇറക്കത്തിലാണ് പൊലീസ് വാഹനം നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




