കോഴിക്കോട് സ്വദേശി പോക്‌സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചു; മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: പോക്‌സോ കേസിലെ ഇരയെ വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചയാള്‍ മലപ്പുറം വഴിക്കടവില്‍ അറസ്റ്റിലായി. കോഴിക്കോട് കുടത്തായി സ്വദേശി ശ്രീധരന്‍ ഉണ്ണി ആണ് അറസ്റ്റിലായത്. വീഡിയോ ചിത്രീകരിച്ച വഴിക്കടവ് വട്ടപ്പാടം സ്വദേശി സല്‍മാന്‍ നേരത്തെ അറസ്റ്റിലായിരുന്നു.

പോക്‌സോ നിയമപ്രകാരം ഇരയുടെ യാതൊരു ഐഡന്റിറ്റിയും വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് ഇയാള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലവകാശ കമ്മീഷനും ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പരാതികള്‍ ലഭിച്ചിരുന്നു. വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ പി. അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വഷണ സംഘം രൂപീകരിച്ച് വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചയാളുകളെ കണ്ടെത്തുന്നതിനായി നടത്തിയ നിരന്തരമായ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പ്രതി കോഴിക്കോട് നിന്നും പിടിയിലായത്.

വീഡിയോ ചിത്രീകരിച്ച വഴിക്കടവ് വട്ടപ്പാടം സ്വദേശി സല്‍മാന്‍ എന്ന തൊള്ളപൊളിയന്‍ സല്ലു വിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റെക്കോര്‍ഡ് ചെയ്ത് ഷെയര്‍ ചെയ്ത വീഡിയോ നിരവധിയാളുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഷെയര്‍ ചെയ്തിട്ടുള്ളതാണ്. ഷെയര്‍ ചെയ്തയാളുകളെ പൊലീസ് നിരീക്ഷിച്ചു വരവെയാണ് കൂടത്തായി സ്വദേശി അറസ്റ്റില്‍ ആകുന്നത് . പ്രത്യേക അന്വേഷണ സംഘത്തില്‍ വഴിക്കടവ് എ.എസ്.ഐ. മനോജ്.കെ പോലീസുകാരായ സുധീര്‍ ഇ.എന്‍, അഭിലാഷ്.കെ, പ്രശാന്ത് കുമാര്‍ .എസ്. എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

 

Share news
error: Content is protected !!
Scroll to Top