സൗദിയിലെ ദമ്മാമില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു. പന്തലകത്ത് അബ്ദുള്‍ റസാഖ് ആണ് മരിച്ചത്.
ദഹ്‌റാന്‍ റോഡിലെ ഗള്‍ഫ് പാസിന് സമീപത്ത് നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് സംഭവം നടന്നത്.കഴിഞ്ഞദിവസം ജോലിയുടെ ഭാഗമായി കെട്ടിടത്തില്‍ കയറിയ അബ്ദുല്‍ റസാഖ് കാല്‍ വഴുതിവീഴുകയായിരുന്നു.
മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ മക്കളും ബന്ധുക്കളും ദമ്മാമിലുണ്ട്.
പരേതനായ മൊയ്തീന്‍ വീട്ടില്‍ അബ്ദുള്ള കോയയുടെയും, പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടയും മകനാണ്. ഭാര്യ:പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു. മക്കള്‍:അബ്ദുള്ള (റിയാദ്), ഹസ്‌ന(ദമാം),ഡോ.അഹലാം(പാലക്കാട്),അഫ്‌നാന്‍(യു എസ്), മരുമക്കള്‍:പുതിയ മാളിയേക്കല്‍ യാസ്സര്‍(റിയാദ്),ഡോ.ദലീല്‍, ഐബക്ക് ഇസ്മായില്‍, അന്‍സില താജ്.
ദമ്മാമില്‍ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനാണ് അബ്ദുല്‍ റസാഖ്.



