ബന്ദിപോറയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡറെ ഇന്ത്യന്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍:ജമ്മുകശ്മീരിലെ ബന്ദിപോറയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡറെ ഇന്ത്യന്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്.അല്‍ത്താഫ് ലല്ലിയെന്ന ഭീകരനെ കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏറ്റുമട്ടലില്‍ രണ്ട് സുരക്ഷാ സേന അംഗങ്ങള്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

തീവ്രവാദികളുടെ സാന്നിധ്യം കുല്‍നാര്‍ ബാസിപ്പോര പ്രദേശത്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. ഈ സ്ഥലത്ത് തമ്പടിച്ചിരുന്ന ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടി വെച്ചതോടെയാണ് തിരച്ചില്‍ ഏറ്റുമുട്ടലായി മാറിയത്.

ഇതിനിടെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ പ്രദേശവാസികളായ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തതായ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share news
error: Content is protected !!
Scroll to Top