കോഴിക്കോട്:മുതലക്കുളത്ത് തീപിടുത്തത്തില്‍ രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപ്പിടുത്തത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
രാവിലെ ഏഴോടെ മുതലക്കുളത്തെ ഡിവൈന്‍ ചായക്കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിയതാണ് അപകട കാരണം. തൊട്ടടുത്ത കടകളിലേക്കും തീ പടര്‍ന്നു, കടകള്‍ കത്തി നശിച്ചു.
പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകള്‍ ഓടിയെത്തുകയായിരുന്നു.
അഗ്‌നിരക്ഷാ സേനാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടിത്തമുണ്ടായപ്പോള്‍ കടക്ക് ഉള്ളിലായിരുന്ന തൊഴിലാളി അതിസഹസികമായാണ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്. പരിക്കേറ്റ തൊഴിലാളി ആശുപത്രിയില്‍ ചികില്‍സയിലാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




