കോഴിക്കോട്:ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു.ഇന്ന് രാവിലെ 8 മണിയോടെ മുക്കം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ബസ്സിന്റെ ഡ്രൈവറുടെ വശത്തുള്ള പുറകിലെ ടയറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പെട്ടെന്ന് ബസ് നിര്‍ത്തുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഉടനെ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയും മുക്കം പൊലീസും ചേര്‍ന്ന് തീയണച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. താമരശ്ശേരിയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




