കോഴിക്കോടൻ കളിത്തട്ട് ജില്ലാതല ഏകദിന നാടക ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോടൻ കളിത്തട്ട് കടലുണ്ടി പബ്ലിക്ക് ലൈബ്രറിയുടെ സഹകരണത്തോടെ കടലുണ്ടിയിൽ ജില്ലാതല എകദിന നാടക ശില്പശാല സംഘടിപ്പിച്ചു.

കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ ഉദ്ഘാടനം ചെയ്തു. ലസ്ലി ഡി ഹരി
അദ്ധ്യക്ഷത വഹിച്ചു.

പഴയകാല നാടക പ്രതിഭകളായ സുരേഷ്. എ.പി,  എം.വിജയകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വാർഡ് മെമ്പർ നിശ പനയംമഠത്തിൽ, ജയശങ്കർ കിളിയൻ കണ്ടി, ഷിയാസ് മുഹമ്മദ്, യൂനുസ് കടലുണ്ടി, ബാബു ഒലിപ്രം, ടി.കെ സജിത്ത്, വെൺമണി ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
ക്യാമ്പ് ഡയറക്ടർ ശ്രീജിത്ത് പൊയിൽ കാവ് ക്യാമ്പിന് നേതൃത്ത്വം നൽകി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top