കോഴിക്കോട് ഐടിഐയിലേക്ക് കാശ്മീരിലെ സംഘടനയുടെ പേരില്‍ വധഭീഷണിക്കത്ത്

100_6152കോഴിക്കോട് : മാളിക്കടവ് ഐടിഐയിലേക്ക് കാശമീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ വധഭീഷണി കത്ത്, ജമ്മു കാശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ഇസ്ലാമിക് ജമാഅത്ത് ഇദവ’ എന്ന സംഘടനയുടെ കോഴിക്കോട് ശാഖയുടെ എന്നടിച്ച ലെറ്റര്‍പാഡിലാണ് മാളിക്കടവ് സര്‍ക്കാര്‍ ഐടിഐയുെട മാനേജിങ്ങ്ഡയറക്ടറുടെ വിലാസത്തില്‍ കത്ത് എത്തിയിരിക്കുന്നത്.

ഐടിഐയിലെ തൂപ്പുകാര്‍ മര്യാദക്ക് ജോലി ചെയ്യണമെന്നും ഇല്ലെങ്ങില്‍ കൊന്നുകളുയമെന്നുമാണ് കത്തില്‍ പറയുന്നത്. കത്ത് കോഴിക്കോട് നിന്ന് തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
തുടര്‍ന്ന് ഐടിഐ പ്രിന്‍സിപ്പല്‍് ചെവായുര്‍ പോലീസിന് പരാതി നല്‍കി. കത്തും പോലീസിന് കൈമാറിയിട്ടുണ്ട്.

കാശ്മീരില്‍ നിന്നുള്ള ഒരു മതസംഘടനയുടെ പേരിലുള്ള ലറ്റര്‍ പാഡിലായതിനാല്‍ പോലീസ് അതീവഗൗരവത്തോടെയാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ചേവായൂര്‍ സിഐ പ്രകാശനാണ് കേസന്വേഷിക്കുന്നത്. ശനിയാഴ്ച തന്നെ പോലീസ് തൂപ്പുകാരില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്‌

Share news
error: Content is protected !!
Scroll to Top