കോഴിക്കോട്ട് സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി; കൊല്ലുമെന്ന് ഭീഷണി

കോഴിക്കോട്: പെരുവണ്ണാമൂഴിയില്‍ യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. പെരുവണ്ണാമൂഴി സ്വദേശി ഇര്‍ഷാദിനെയാണ് തട്ടിക്കൊണ്ടു പോയത്. മെയ് മാസത്തിലാണ് ഇയാള്‍ ദുബായില്‍ നിന്നും നാട്ടില്‍ എത്തിയത്.

സ്വര്‍ണക്കടത്ത് സംഘം പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചതായി ബന്ധുക്കള്‍ പറയുന്നു. അതിന് ശേഷം മെയ് 23ന് ജോലിക്കെന്ന് പറഞ്ഞ് കോഴിക്കോടേക്ക് പോയിരുന്നു. പിന്നീടാണ് ഇര്‍ഷാദിന്റെ വീട്ടിലേക്ക് ഭീഷണി സന്ദേശം വന്നത്. ഇര്‍ഷാദ് ദുബായിയില്‍ നിന്ന് വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവന്നിരുന്നുവെന്നും അത് തിരിച്ചുതരണമെന്നും പറഞ്ഞാണ് സന്ദേശങ്ങള്‍ വരുന്നത്. ഇര്‍ഷാദിനെ നിലത്ത് കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കള്‍ക്ക് സ്വര്‍ണക്കടത്ത് സംഘം അയച്ചു കൊടുത്തിട്ടുണ്ട്.

സംഭവത്തില്‍ ബന്ധുക്കള്‍ പെരുവണ്ണാമുഴി പോലീസില്‍ പരാതി നല്‍കി.

 

Share news
error: Content is protected !!
Scroll to Top