കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  കോച്ചിംഗ് ക്യാമ്പ് പ്രവേശനം തുടങ്ങി

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കോച്ചിംഗ്  ക്യാമ്പിലേക്ക് പ്രവേശനം ആരംഭിച്ചു. 7 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അവധി ദിവസങ്ങളിലാണ്  ക്യാമ്പ്. ജൂൺ പകുതിയോടെ ക്യാമ്പുകൾ ആരംഭിക്കും. ബാഡ്മിൻ്റൺ, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ചെസ്സ്, വോളിബോൾ, സ്വിമ്മിങ്  തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ്. പരിചയ സമ്പന്നരും പ്രശസ്തരുമായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം, കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം, നടുവണ്ണൂര്‍ വോളിബോള്‍ അക്കാഡമി തുടങ്ങിയ ഇടങ്ങളിലാണ്  ക്യാമ്പുകളുള്ളത്. ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകും. വിവരങ്ങള്‍ക്ക്: www.sportscouncilkozhikode.com
ഫോണ്‍: 8078182593 , 0495-2722593.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top