
കോഴിക്കോട്:ജില്ല പഞ്ചായത്ത് ആരംഭിക്കുന്ന കഫറ്റീരിയയുടെ നിര്‍മാണപ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കഫറ്റീരിയയ്ക്ക് 22 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കുന്നത്.
മാര്‍ച്ച് അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തിയാക്കി കഫറ്റീറിയ പ്രവര്‍ത്തനം ആരംഭിക്കും.
കളക്ടറേറ്റ് വളപ്പിലെ ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ വി പി ജമീല, പി. സുരേന്ദ്രന്‍, പി.പി നിഷ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ് പി ആനന്ദാണ് കെട്ടിടത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. കെ ധനീഷിനാണ് നിര്‍മാണ കരാര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




