കോഴിക്കോട് പട്ടാപ്പകല്‍ കവര്‍ച്ച; ബാങ്ക് ജീവനക്കാരനില്‍ നിന്നും 40 ലക്ഷം രൂപ കവര്‍ന്നു

HIGHLIGHTS : Kozhikode daylight robbery; Rs 40 lakhs stolen from bank employee

cite

കോഴിക്കോട്: സ്വകാര്യ ബാങ്കിലെ ജീവനക്കാരില്‍ നിന്ന് സ്‌കൂട്ടറിലെത്തിയ സംഘം 40 ലക്ഷം രൂപ കവര്‍ന്നു. പന്തീരാങ്കാവില്‍ നടന്ന സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജീവനക്കാരില്‍ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്തത്.

സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിയെടുക്കുകയായിരുന്നു.

രാമനാട്ടുകര പന്തീരംകാവ് റോഡില്‍ നിന്ന് മാങ്കാവിലേക്കുള്ള റോഡില്‍ വച്ച് ഷിബിന്‍ ലാല്‍ എന്നയാള്‍ ബാഗ് തട്ടിപ്പറിച്ച് കറുത്ത നിറത്തിലുള്ള ജൂപിറ്റര്‍ വാഹനത്തില്‍ കയറിപ്പോവുകയായിരുന്നുവെന്നാണ് പരാതി. ഇയാള്‍ കറുത്ത നിറത്തിലുള്ള ടി ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!